Home ഗൾഫ് തൊഴിലാളിക്ഷേമസന്ദേശവുമായി ഐ.സി. ബി.എഫ്മെയ്‌ദിനാഘോഷം

തൊഴിലാളിക്ഷേമസന്ദേശവുമായി ഐ.സി. ബി.എഫ്മെയ്‌ദിനാഘോഷം

263
0

ദോഹ : തൊഴിലാളികളുടെ അവകാശങ്ങള്‍ക്കും ക്ഷേമത്തിനും വേണ്ടി പോരാടിയവരുടെ ത്യാഗത്തിന്റെ ഓര്‍മ്മ പുതുക്കി ഇന്ത്യന്‍ കമ്മ്യുണിറ്റി ബെനവലന്റ് ഫോറം (ഐ.സി. ബി.എഫ് ) എയ്‌സ് ഇന്റര്‍നാഷണലുമായി ചേര്‍ന്ന് അന്താരാഷ്ട്ര തൊഴിലാളി ദിനം ആഘോഷിച്ചു.
ബിര്‍കത്ത് അല്‍ അവാമറിലെ തൊഴില്‍ കേന്ദ്രത്തില്‍ സംഘടിപ്പിച്ച ലോകതൊഴിലാളി ദിനാഘോഷത്തില്‍ കഠിനാധ്വാനത്തിനും അര്‍പ്പണബോധത്തിനും തൊഴിലാളി സമൂഹത്തെഅഭിവാദ്യം ചെയ്യുകയും അവരുടെ പുരോഗതിക്കും ക്ഷേമത്തിനുമായി തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്ന് പ്രതിജ്ഞയെടുക്കുകയുംചെയ്തു. ഐ സി ബി എഫ് പ്രസിഡന്റ് ഷാനവാസ് ബാവ തൊഴിലാളി ദിന സന്ദേശം നല്‍കി. തൊഴിലാളികളുടെ ശോഭനമായ ഭാവിക്കായി ഐ സി ബി എഫ് പ്രതിജ്ഞാബദ്ധമാണെന്നും എല്ലാവിധപിന്തുണ ഉണ്ടാകുമെന്നും അദ്ദേഹംഉറപ്പു നല്‍കി.

ഖത്തറിലെ ഇന്ത്യന്‍ തൊഴിലാളി സമൂഹവുമായി നിരന്തരം ബന്ധപ്പെടാനും അവര്‍ നല്‍കികൊണ്ടിരിക്കുന്ന അമൂല്യമായ സംഭാവനകള്‍ക്കുള്ള പിന്തുണ പ്രകടിപ്പിക്കുക കൂടിയാണ് ലോക തൊഴിലാളിദിനത്തിലെ കൂടിച്ചേരല്‍ എന്നും ഐ സി ബി എഫ് പ്രസിഡണ്ട് ഷാനവാസ് ബാവ പറഞ്ഞു.ഐസിബിഎഫ് ഇന്‍ഷുറന്‍സ് സ്കീമിനെക്കുറിച്ചുള്ള ബോധവത്കരണ സെഷന്‍ഐ സി ബി എഫ് വൈസ് പ്രസിഡന്റ്ദീപക് ഷെട്ടി നിര്‍വ്വഹിച്ചു.ചടങ്ങില്‍ ഐ സി ബി എഫ് എം സി അംഗം ശങ്കര്‍ ഗൗഡ,മുന്‍ പ്രസിഡണ്ട് വിനോദ് നായര്‍,എയ്‌സ് ഇന്റര്‍നാഷണല്‍ ഡയറക്ടര്‍ മനോജ്‌ ഷെട്ടി എന്നിവരും ഐ സി ബി എഫ് മറ്റു ഭാരവാഹികളും പങ്കെടുത്തു.
ഐ സി ബി എഫ് ജനറല്‍ സെക്രട്ടറി വര്‍ക്കി ബോബന്‍ നന്ദി പറഞ്ഞു.

ഷഫീക് അറക്കല്‍

Previous articleസൂര്യ കൃഷ്ണമൂർത്തിക്ക് ബഹറിൻ കേരളീയ സമാജത്തിന്റെ പ്രഥമ “വിശ്വ കലാരത്ന പുരസ്കാരം”
Next articleപരിശുദ്ധ മോര്‍ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാള്‍ കുവൈത്ത് സെന്റ് ജോര്‍ജ് ഇടവക മെയ് 4,5 തീയ്യതികളിലായി ആഘോഷിക്കുന്നു

Leave a Reply