Home ഗൾഫ് പരിശുദ്ധ മോര്‍ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാള്‍ കുവൈത്ത് സെന്റ് ജോര്‍ജ് ഇടവക മെയ് 4,5 തീയ്യതികളിലായി...

പരിശുദ്ധ മോര്‍ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാള്‍ കുവൈത്ത് സെന്റ് ജോര്‍ജ് ഇടവക മെയ് 4,5 തീയ്യതികളിലായി ആഘോഷിക്കുന്നു

277
0

കുവൈത്ത്‌സിറ്റി : കുവൈറ്റിലെ മലങ്കരയിലെ സുറിയാനി സഭാമക്കള്‍ക്ക് ആരാധിക്കുവാനായി സെന്റ്. ജോര്‍ജ് ഇടവക സ്ഥാപിതമായിട്ട് അന്‍പത് വര്‍ഷം പിന്നിടുന്ന വേളയില്‍, ഇടവകയുടെ കാവല്‍പിതാവായ പരിശുദ്ധനായ മോര്‍ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാള്‍ മെയ് മാസം 4,5 തീയതികളില്‍ നടത്തുന്നു. ഇന്ന് വൈകിട്ട് 7 മണിക്ക് അബ്ബാസിയായിലുള്ള ഇടവകയുടെ പാര്‍സണേജില്‍ സന്ധ്യാ നമസ്‌ക്കാരത്തോടുക്കൂടി പെരുനാള്‍ ശുശ്രൂഷകള്‍ ആരംഭിക്കും.വെള്ളിയാഴ്ച രാവിലെ എന്‍.ഇ.സി.കെയില്‍ ബഹു.വൈദികരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ വി.മൂന്നിന്മേല്‍ കുര്‍ബ്ബാന, പ്രദക്ഷിണം തുടങ്ങിയവ നടക്കുമെന്ന് ഇടവക വികാരി ഫാ. സ്റ്റീഫന്‍ നെടുവക്കാട്ട് ,സെക്രട്ടറി എബ്രഹാം മാത്തന്‍,ട്രസ്റ്റി രഞ്ജിത്ത്കുരുവിള എന്നിവര്‍ അറിയിച്ചു.

Previous articleതൊഴിലാളിക്ഷേമസന്ദേശവുമായി ഐ.സി. ബി.എഫ്മെയ്‌ദിനാഘോഷം
Next articleഇന്‍ഫോക് ‘ഫ്‌ലോറെന്‍സ് ഫിയസ്റ്റ 2023’ അബ്ബാസിയ ആസ്‌പൈര്‍ ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ മെയ് 12-ന്

Leave a Reply