Home ഇന്ത്യ മകളുടെ പിറന്നാൾ ആഘോഷ തുക വയനാടിനായി സമർപ്പിച്ച് അയർലണ്ട് മലയാളി രഞ്ജിത് രാജൻ

മകളുടെ പിറന്നാൾ ആഘോഷ തുക വയനാടിനായി സമർപ്പിച്ച് അയർലണ്ട് മലയാളി രഞ്ജിത് രാജൻ

253
0

മകളുടെ പിറന്നാൾ ആഘോഷം മാറ്റിവച്ച് ഒരുലക്ഷം രൂപ വയനാടിനു വേണ്ടി സംഭാവന ചെയ്ത് അയർലൻഡ് മലയാളിയായ രഞ്ജിത് രാജൻ. മകൾ ഐതിഹ്യയുടെ ഒന്നാം പിറന്നാൾ ആഘോഷം നടത്താൻ കരുതി വച്ചിരുന്ന തുകയാണ് രഞ്ജിത് വയനാട്ടിൽ ദുരിതം അനുഭവിക്കുന്നവർക്ക് നൽകാൻ തീരുമാനിച്ചത്. മന്ത്രി പി. രാജീവിന് തുക കൈമാറി. കേരളത്തിൽ അങ്കമാലി സ്വദേശിയായ രഞ്ജിത്ത് കുറച്ചു വർഷങ്ങളായി കോർക്കിലെ Bachelor’s Quay- ലാണ് താമസം. ഭാര്യ സ്മിത രഞ്ജിത്ത്. മൂത്ത മകൾ ആത്മീക രഞ്ജിത്ത്. ക്രാന്തി കോർക്ക് അംഗം കൂടിയാണ് രഞ്ജിത്.

Previous articleപഴയ ഫാൻ ബോയി ജിന്‍സണ്‍ ആന്‍റോ ചാള്‍സിനെ മന്ത്രിയായി മുന്നില്‍ക്കണ്ട് മമ്മൂട്ടി
Next articleഅയർലണ്ടിൽ ഹെപ്പറ്റൈറ്റിസ് B, HIV വൈറസ് ബാധയുടെ നിരക്ക് ഇരട്ടിയായതായി പുതിയ ഗവേഷണം

Leave a Reply