Home യൂറോപ്പ് സ്ലൈഗോയിൽ ക്രിസ്മസ് ആഘോഷങ്ങൾ ഡിസംബർ 21 നു , ബിഷപ്പ് കെവിൻ ഡോറൻ മുഖ്യാതിഥി

സ്ലൈഗോയിൽ ക്രിസ്മസ് ആഘോഷങ്ങൾ ഡിസംബർ 21 നു , ബിഷപ്പ് കെവിൻ ഡോറൻ മുഖ്യാതിഥി

231
0

ഇന്ത്യൻ അസോസിയേഷൻ ഓഫ് സ്ലൈഗോയുടെ ക്രിസ്മസ് പുതുവത്സര ആഘോഷങ്ങൾ ഡിസംബർ 21 നു നടക്കും. റാത്ത്കോർമക് നാഷണൽ സ്കൂളിൽ നടക്കുന്ന വൈകിട്ട് 4 മണിക്കാരംഭിക്കുന്ന ആഘോഷരാവിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി മീഡിയ ഓഫീസർ ഡയസ് സേവ്യർ അറിയിച്ചു. സ്ലൈഗോ ബിഷപ്പ് കെവിൻ ഡോറൻ മുഖ്യാതിഥിയായെത്തി ക്രിസ്മസ് പുതുവത്സര സന്ദേശം നൽകും. പതിവ്‌ ചേരുവകൾക്കൊപ്പം നിരവധി പുതുമകളുമായാണ് ഇത്തവണത്തെ ആഘോഷം അതിഥികളെ കാത്തിരിക്കുന്നത്. ഈ പരിപാടിയിലൂടെ Sligo Cancer Support Centreനെ പിന്തുണയ്ക്കാനും അസോസിയേഷൻ തീരുമാനിച്ചിട്ടുണ്ട് .അസോസിയേഷന്റെ 2025 ലെ ഇയർ പ്ലാനർ ഇതോടൊപ്പം അനാച്ഛാദനം ചെയ്യും.

Booking Link- https://www.tickettailor.com/events/sligoindians/1481918

Previous articleMass Events, Sheela Palace അവതരിപ്പിക്കുന്ന ഗംഭീര ‘Music fest’ ജനുവരിയില്‍
Next articleസൗത്ത് മാർത്തോമാ കോൺഗ്രിഗെഷന്റെ ക്രിസ്മസ് കരോൾ ഈ മാസം 21 ന്

Leave a Reply