Home ഓഷിയാന പ്രിയദർശിനി പെർത്ത് സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു

പ്രിയദർശിനി പെർത്ത് സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു

245
0

പെർത്ത് : പ്രിയദർശിനി സോഷ്യൽ കൾച്ചറൽ ഫോറത്തിന്‍റെ ആഭിമുഖ്യത്തിൽ 78–ാമത് ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷം പെർത്തിലെ വില്ലിട്ടൺ ഇന്ത്യൻ കമ്മ്യൂണിറ്റി സെന്‍ററിൽ വച്ച് ഓഗസ്റ്റ്‌ 15ന് സംഘടിപ്പിച്ചു. പ്രിയദർശിനി ഫോറം പ്രസിഡന്‍റ് ജനീഷ് ആന്‍റണിയുടെ അധ്യക്ഷതയിൽ നടന്ന പതാക ഉയർത്തൽ ചടങ്ങിൽ സെക്രട്ടറി തോമസ് ഡാനിയേൽ ആമുഖ പ്രസംഗം നടത്തുകയും വൈസ് പ്രസിഡന്‍റ് സുഭാഷ് മങ്ങാട്ട് സ്വാതന്ത്ര്യദിന സന്ദേശം നൽകുകയും ചെയ്‌തു. പ്രിയദർശിനി മുൻ പ്രസിഡന്‍റ് പോളി ചെമ്പൻ പ്രതിജ്ഞ ചൊല്ലി കൊടുത്തു. പായസ വിതരണത്തിനു ശേഷം ട്രഷറർ നിയാസ് കമറുദ്ദീൻ നന്ദി അർപ്പിച്ചു സംസാരിച്ചതോടെ ചടങ്ങുകൾ പര്യവസാനിച്ചു.

Previous articleഡാർവിൻ മലയാളി അസോസിയേഷൻ സ്വാതന്ത്ര്യദിനം ആഘോഷിച്ചു
Next articleഇന്ത്യന്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് അമേരിക്കയില്‍; ഉഭയകക്ഷി പ്രതിരോധ ബന്ധം ശക്തിപ്പെടുത്തുന്നത് സംബന്ധിച്ച് ചർച്ച നടത്തും

Leave a Reply