Home ഇന്ത്യ നിപ ; തിരുവനന്തപുരത്തെ 4 പേര്‍ സമ്ബര്‍ക്ക പട്ടികയില്‍, മലപ്പുറത്ത് മാസ്‌ക് നിര്‍ബന്ധമാക്കി

നിപ ; തിരുവനന്തപുരത്തെ 4 പേര്‍ സമ്ബര്‍ക്ക പട്ടികയില്‍, മലപ്പുറത്ത് മാസ്‌ക് നിര്‍ബന്ധമാക്കി

218
0

നിപ വൈറസ് ബാധയെ തുടർന്ന് 14കാരൻ മരിച്ച സാഹചര്യത്തില്‍ 13 പേരുടെ സാമ്ബിളുകള്‍ ഇന്ന് പരിശോധിക്കും. 9 പേരുടേത് കോഴിക്കോടും 4 പേരുടേത് തിരുവനന്തപുരത്തുമാണ് പരിശോധിക്കുക. മരിച്ച കുട്ടിയുടെ സമ്ബർക്ക പട്ടികയില്‍ 350 പേരാണുള്ളത്. ഹൈറിസ്‌ക് പട്ടികയില്‍ 101 പേരുണ്ട്. 68 പേർ ആരോഗ്യപ്രവർത്തകരാണ്. മലപ്പുറത്ത് മാസ്‌ക് ധരിക്കുന്നത് നിർബന്ധമാക്കി. പൊതുസ്ഥലത്ത് എല്ലാവരും മാസ്‌ക് ധരിക്കണമെന്നാണ് നിർദേശം.

തിരുവനന്തപുരത്തെ നാല് പേർ സമ്ബർക്ക പട്ടികയിലുണ്ട്. കുട്ടി ചികിത്സക്ക് വന്ന ആശുപത്രിയില്‍ ഇതേ സമയം ഇവർ വന്നിരുന്നു. മൂന്നംഗ കുടുംബവും ഡ്രൈവറുമാണുള്ളത്. മലപ്പുറം തുവ്വൂരില്‍ പനിയുണ്ടായിരുന്ന യുവാവ് മരിച്ചതിൻറെ കാരണം പരിശോധിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു. മൃഗങ്ങളുടെ സാമ്ബിളുകള്‍ എടുക്കും. മരിച്ച കുട്ടിയുടെ സഹപാഠികള്‍ക്ക് കൗണ്‍സിലിംഗ് നല്‍കും.

Previous articleബംഗ്ലാദേശിലെ പ്രതിഷേധം ; 4,500 ഇന്ത്യക്കാർ സുരക്ഷിതമായി നാട്ടിലേക്ക് മടങ്ങി
Next articleവിദേശ വിദ്യാർഥികൾക്ക് താമസ വീസ അനുവദിക്കുന്നതിൽ പരിധി ഏർപ്പെടുത്തി കാനഡ

Leave a Reply