കടുത്തുരുത്തി നിയോജകമണ്ഡലം പ്രതിഭാ സംഗമം MLA EXCELLENCE AWARD 2024 ജൂലൈ 5 വെളളിയാഴ്ച ഉച്ചകഴിഞ്ഞ് 3 മണി മണക്ക് കടുത്തുരുത്തി ഗൗരീശങ്കരം ഓഡിറ്റോറിയത്തില്‍ വച്ച് നടത്തപ്പെടുന്നു. പ്രതിഭാ സംഗമം ഡോ.എസ്. ഉണ്ണികൃഷ്ണന്‍ നായര്‍ (ഡയറക്ടര്‍ ഓഫ് വിക്രം സാരാഭായി സ്‌പേയ്‌സ് സെന്റര്‍, ISRO തുമ്പ) ഉദ്ഘാടനം ചെയ്യും. വിശിഷ്ടാതിഥിയായി അഡ്വ. കെ. ഫ്രാന്‍സിസ് ജോര്‍ജ് എം.പി ചടങ്ങില്‍ പങ്കെടുക്കും. ശ്രീ കെ.പദ്മകുമാര്‍ IPS (DGP, കേരള ഫയര്‍ & റസ്‌ക്യൂ സര്‍വീസസ്സ്) അനുമോദന പ്രസംഗം നടത്തും. കോട്ടയം ജില്ലാ കളക്ടര്‍ ശ്രീമതി വി. വിഗ്‌നേശ്വരി IAS മുഖ്യപ്രഭാഷണം നടത്തും. റവ.ഫാ മാത്യു ചന്ദ്രന്‍കുന്നേല്‍, റവ. ഫാ തോമസ് ആനിമൂട്ടില്‍ എന്നിവര്‍ അനുഗ്രഹ പ്രഭാഷണം നടത്തും. ചടങ്ങില്‍ മുഖ്യാതിഥികളായി പ്രശസ്ത സിനിമാതാരം ശ്രീ ദിലീപ്, പ്രമുഖ നടന്‍, സിനിമ സംവിധായകന്‍ ശ്രീ രമേഷ് പിഷാരടി എന്നിവര്‍ പങ്കെടുക്കും. അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ അവാര്‍ഡ് വിതരണം ചെയ്യും. ഡോ. അനന്ദു എസ്സ് (സൈലം അക്കാഡമി ഡയറക്ടര്‍), ശ്രീ പി.വി സുനില്‍ (കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്), ശ്രീമതി എന്‍.ബി സ്മിത (കടുത്തുരുത്തി ഗ്രാമപഞ്ചയത്ത് പ്രസിഡന്റ്) എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും. ശ്രീ ലിസ്സിന്‍ സ്റ്റീഫന്‍ (പ്രമുഖ സിനിമാ നിര്‍മ്മാതാവ്), ശ്രീ ദിലീഷ് പോത്തന്‍ (പ്രമുഖ നടന്‍, സിനിമ സംവിധായകന്‍), ശ്രീമതി മിയ ജോര്‍ജ് (പ്രമുഖ സിനിമാ നടി), മിസ് അഞ്ജന ജയപ്രകാശ് (പ്രമുഖ സിനിമാ നടി), ശ്രീ സിറിയക്ക് ആലഞ്ചേരി (യു.എസ് ആര്‍മി & ഹോളിവുഡ് ആക്ടര്‍) എന്നിവരെ ചടങ്ങില്‍ ആദരിക്കും.
,











