Home യൂറോപ്പ് ബി ഫ്രണ്ട്സ് സ്വിറ്റ്സർലൻഡ് വനിതാ ഫോറത്തിൻ്റെ രണ്ടാമത്തെ ഒത്തുചേരൽ സൂറിച്ചിൽ സംഘടിപ്പിച്ചു

ബി ഫ്രണ്ട്സ് സ്വിറ്റ്സർലൻഡ് വനിതാ ഫോറത്തിൻ്റെ രണ്ടാമത്തെ ഒത്തുചേരൽ സൂറിച്ചിൽ സംഘടിപ്പിച്ചു

307
0

ബി ഫ്രണ്ട്സ് സ്വിറ്റ്സർലൻഡ് വനിതാ ഫോറത്തിൻ്റെ രണ്ടാമത്തെ ഒത്തുചേരൽ ഇന്നലെ സൂറിച്ചിൽ വെച്ച് നടക്കുകയുണ്ടായി. പ്രകൃതിരമണീയമായ സൂറിച്ച് തടാകത്തിന്റെ മനോഹരിത ആസ്വദിച്ചുകൊണ്ട് കൂട്ടായ്മ ഒത്തിരി നേരം അവിടെ ചെലവഴിക്കുകയും കുശലങ്ങൾ പങ്കിടുകയും ചെയ്തു. വനിതകൾക്ക് വേണ്ടി ആകർഷണീയമായ രീതിയിൽ ഇനിയും ഒത്തിരി പരിപാടികൾ തുടങ്ങുവാനായി ഫോറം തീരുമാനിക്കുകയുണ്ടായി. വ്യത്യസ്തമായ രുചിക്കൂട്ടുകൾ അടങ്ങിയ lebenees റെസ്റ്റോറൻ്റിലെ ഭക്ഷണം ഒരു വേറിട്ട അനുഭവമായിരുന്നു. ഇനിയും വ്യത്യസ്തമായ പരിപാടികൾ Befriends Frauen Forum നടത്തുവാൻ തീരുമാനിച്ചു. സംഘടനയുടെ അടുത്തു വരുന്ന രണ്ടു മെഗാ ഈവൻ്റെകളായ ഉൽസവ് 24 നും , ഓണ മഹോൽസവത്തിനും സംഘടനയിലെ എല്ലാ വനിതകളുടെയും പങ്കാളിത്തം ഉറപ്പുവരുത്തുവാൻ കൂടിച്ചേരലിനു കൂടിയ എല്ലാ മഹിളകളോടും വനിതാ ഫോറം കൺവീനർമാരായ ശ്രീമതി ഷൈനി മാളിയേക്കലും, ശ്രീമതി ഷേർളി മാപ്പലകയിലും അഭ്യർത്ഥിച്ചു.

Previous articleആദരവിൻ്റെ നിറവിൽ മലയാളി ഫാമിലി അസോസിയേഷൻ
Next articleജോസ് കെ മാണിക്ക് സ്വീകരണം 23 ന് കോട്ടയത്ത്

LEAVE A REPLY