Home ഇന്ത്യ സംസ്ഥാനത്ത് മഴ തുടരും; മൂന്ന് ജില്ലകളില്‍ യെല്ലോ അലെര്‍ട്ട്

സംസ്ഥാനത്ത് മഴ തുടരും; മൂന്ന് ജില്ലകളില്‍ യെല്ലോ അലെര്‍ട്ട്

286
0

സംസ്ഥാനത്ത് മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം എന്നി മൂന്ന് ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. 5 ദിവസം കൂടി മഴതുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം. സംസ്ഥാനത്ത് പൊതുവെ എല്ലാ ജില്ലകളിലും മഴ മാറി നില്‍ക്കുന്ന സാഹചര്യമാണ് ഇന്ന് ഉണ്ടായത്. സാധാരണ ലഭിക്കേണ്ടതിനെക്കാള്‍ 35 ശതമാനം അധിക മഴ സംസ്ഥാനത്ത് ലഭിച്ചു. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളിലാണ് ഇന്നും നാളെയുമായി ശക്തമായ മഴ മുന്നറിയിപ്പ് നിലനില്‍കുന്നത്. അടുത്ത 5 ദിവസത്തിനുള്ളില്‍ സംസ്ഥാനത്ത് കാലവർഷം എത്തിച്ചേരാൻ സാധ്യതയുണ്ട്. ഈ മാസം 31 വരെ തിരുവനന്തപുരം മുതല്‍ എറണാകുളം വരേയുള്ള ജില്ലകളെിലും തൃശൂർ ജില്ലയിലും മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തെക്കൻ കേരളത്തിന് മുകളില്‍ സ്ഥിതി ചെയ്തിരുന്ന ചക്രവാദ ചുഴി ദുർബലമായതോടെയാണ് സംസ്ഥാനത്തെ മഴയുടെ ശക്തികുറഞ്ഞത്. കേരളതീരത്തും തെക്കൻ തമിഴ്നാട് തീരത്തും ഉയർന്ന തിരമാല ജാഗ്രത നിർദേശവും കടലാക്രമണ സാധ്യതയും എന്നാല്‍, മത്സ്യബന്ധനത്തിന് വിലക്കില്ല.

Previous articleയു.കെയിൽ ദേശീയ സേവനം നിർബന്ധമാക്കുമെന്ന് ഋഷി സുനക്
Next articleടെക്സാസ് റിപ്പബ്ലിക്കൻ പാർട്ടി സമ്മേളനത്തിൽ ചരിത്ര വിജയം നേടി മലയാളി റിപ്പബ്ലിക്കൻ പ്രവർത്തകരായ എബ്രഹാം ജോർജും സാക്കി ജോസഫും

Leave a Reply