Home ഇന്ത്യ ലോകത്തിന്റെ നെറുകയില്‍ ഇന്ത്യയുടെ പതാക; എവറസ്റ്റ് കൊടുമുടി കീഴടക്കി പതിനാറുകാരി

ലോകത്തിന്റെ നെറുകയില്‍ ഇന്ത്യയുടെ പതാക; എവറസ്റ്റ് കൊടുമുടി കീഴടക്കി പതിനാറുകാരി

285
0

എവറസ്റ്റ് കൊടുമുടി കീഴടക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യകാരിയായിയായി കാമ്യ കാർത്തികേയൻ. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ പെണ്‍കുട്ടിയുമാണ്. പതിനാറുകാരിയായ കാമ്യ മുംബൈയിലെ നാവികസേന ചില്‍ഡ്രൻസ് സ്കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ്. കാമ്യയുടെ അച്ഛനും നാവികസേനാ കമാൻഡർ എസ് കാർത്തികേയനും യാത്രയില്‍ പങ്കാളിയായിരുന്നു. ടാറ്റ സ്റ്റീല്‍ അഡ്വെഞ്ചർ ഫൗണ്ടേഷൻ ആണ് യാത്രക്കുള്ള സഹായമൊരുക്കിയത്.

ഏപ്രില്‍ ആറിന് കാഠ്മണ്ഡുവില്‍ എത്തി, മെയ് പതിനാറിന് ആരംഭിച്ച കൊടുമുടി കയറ്റം മെയ് 20 ന് കൊടുമുടി കീഴടക്കികൊണ്ടാണ് അവസാനിച്ചത്. 29,032 അടി ഉയരമുണ്ട് എവറസ്റ്റ് കൊടുമുടിക്ക്. ആഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ കിളിമഞ്ചാരോ പർവ്വതം (5 ,895 മീറ്റർ), യൂറോപ്പിലെ ഏറ്റവും ഉയരം കൂടിയ പർവ്വതമായ എല്‍ബ്രെസ് പർവ്വതം (5 ,642 മീറ്റർ), ഓസ്‌ട്രേലിയയിലെ ഏറ്റവും ഉയരം കൂടിയ പർവ്വതമായ കോസ്സിയൂസ്‌കോ (2 ,228 മീറ്റർ) എന്നിങ്ങനെ അഞ്ച് കൊടുമുടികള്‍ കാമ്യ ഇതുവരെ കീഴടക്കിയിട്ടുണ്ട്.

Previous articleഡോ. ലുബ്‌ന തെറച്ചിയിലിനെ ആദരിച്ചു
Next articleകൊച്ചിയിലെ വെള്ളക്കെട്ട്; പ്രശ്നപരിഹാരത്തിന് കൂട്ടായ പ്രവര്‍ത്തനം വേണമെന്ന് ഹൈക്കോടതി

Leave a Reply