Home ഓഷിയാന സിഡ്നിയിലെ തിരക്കേറിയ ഷോപ്പിങ് മാളിലുണ്ടായ ആക്രമണത്തില്‍ അഞ്ചുപേര്‍ കുത്തേറ്റു മരിച്ചു ; നിരവധി പേര്‍ക്ക് പരിക്കേറ്റു

സിഡ്നിയിലെ തിരക്കേറിയ ഷോപ്പിങ് മാളിലുണ്ടായ ആക്രമണത്തില്‍ അഞ്ചുപേര്‍ കുത്തേറ്റു മരിച്ചു ; നിരവധി പേര്‍ക്ക് പരിക്കേറ്റു

269
0

സിഡ്നി : ഓസ്ട്രേലിയയിലെ സിഡ്നിയിലെ തിരക്കേറിയ ഷോപ്പിങ് മാളിലുണ്ടായ കത്തിയാക്രമണത്തില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടു. നിരവധിപേര്‍ക്ക് ആക്രമണത്തില്‍ കുത്തേറ്റതായാണ് റിപ്പോര്‍ട്ട്. അക്രമിയെന്ന് സംശയിക്കുന്നയാളെ പോലീസ് വെടിവെച്ച് കൊലപ്പെടുത്തി. ഒന്‍പതു മാസം പ്രായമായ കുഞ്ഞിനും കുത്തേറ്റു എന്നാണ് വിവരം. പ്രാദേശിക സമയം ശനിയാഴ്ച വൈകിട്ടോടെയാണ് സിഡ്നിയിലെ ‘വെസ്റ്റ്ഫീല്‍ഡ് ബോണ്ടി ജങ്ഷന്‍’ മാളില്‍ ആക്രമണമുണ്ടായത്. കത്തിയുമായെത്തിയ അക്രമി മാളിലുണ്ടായിരുന്ന നിരവധിപേരെ കുത്തിപ്പരിക്കേല്‍പ്പിച്ചെന്നാണ് വിവരം. സംഭവസമയത്ത് നിരവധി പേരാണ് മാളിലുണ്ടായിരുന്നത്. ഭീകരാക്രമണമാണെന്നാണ് പൊലീസ് സംശയിക്കുന്നത്. പൊലീസ് സ്ഥലത്തെത്തി പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റുകയാണ്. സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല. മാളിലുണ്ടായിരുന്ന നൂറുക്കണക്കിന് ആളുകളെ സുരക്ഷാസേന ഒഴിപ്പിച്ചു. ആക്രമണത്തെത്തുടര്‍ന്ന് പലരും മാളിലെ സൂപ്പര്‍മാര്‍ക്കറ്റിലാണ് അഭയം തേടിയത്. ഏകദേശം ഒരു മണിക്കൂറോളം ജനങ്ങള്‍ ഇവിടെ ഒളിച്ചിരുന്നതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി ആല്‍ബനീസി സംഭവത്തില്‍ നടുക്കം രേഖപ്പെടുത്തി.

Previous articleപ്രവാസിയുടെ വിഷു ; VIP പരി​ഗണനയിൽ കണിക്കൊന്നയുടെ വിമാനയാത്ര
Next article‘ഞങ്ങൾ ക്രിസ്തുവിൽ ഒന്നാണ്’ ; എസിസിയുടെ ആഭിമുഖ്യത്തിൽ ഏപ്രിൽ 15 ന് സംയുക്ത സൂം സമ്മേളനം

Leave a Reply