Home ഇന്ത്യ ആത്മീയ ടൂറിസത്തിന് ഊന്നല്‍ ; ലക്ഷദ്വീപിനെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമാക്കും

ആത്മീയ ടൂറിസത്തിന് ഊന്നല്‍ ; ലക്ഷദ്വീപിനെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമാക്കും

295
0

ന്യൂഡല്‍ഹി : ആത്മീയ ടൂറിസം ത്വരിതപ്പെടുത്തുന്നത് രാജ്യത്തിന് ഗുണം ചെയ്യുമെന്നും ലക്ഷദ്വീപിലെ ടൂറിസം സാധ്യതകള്‍ വികസിപ്പിക്കുമെന്നും ഇടക്കാല ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി പറഞ്ഞു. ആഗോളതലത്തില്‍ ബ്രാൻഡിങും വിപണനവും ഉള്‍പ്പെടെ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ സമഗ്ര വികസനം ഏറ്റെടുക്കാൻ സംസ്ഥാനങ്ങളെ പ്രോത്സാഹിപ്പിക്കും.
സൗകര്യങ്ങളുടെയും സേവനങ്ങളുടെയും ഗുണനിലവാരത്തെ അടിസ്ഥാനമാക്കി വിനോദസഞ്ചാര കേന്ദ്രങ്ങളുടെ റേറ്റിങ്ങിനായുള്ള ചട്ടക്കൂട് സ്ഥാപിക്കും. ടൂറിസം വികസനത്തിന് ധനസഹായം നല്‍കുന്നതിന് സംസ്ഥാനങ്ങള്‍ക്ക് ദീർഘകാല പലിശരഹിത വായ്പകള്‍ നല്‍കും. ആഭ്യന്തര ടൂറിസം, തുറമുഖ കണക്ടിവിറ്റി എന്നിവക്കുള്ള പദ്ധതികള്‍ കൊണ്ടുവരുമെന്നും ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.

മുൻകാലങ്ങളില്‍ നല്‍കിയ 1.11 കോടി നികുതി കുടിശ്ശിക നോട്ടീസുകള്‍ പിൻവലിക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ ഇടക്കാല ബജറ്റില്‍ പ്രഖ്യാപിച്ചു. 3,500 കോടി രൂപയുടെ നികുതി കുടിശ്ശികയാണ് ഒഴിവാക്കുന്നത്. ചെറുകിട നികുതിദായകരുടെ ദുരിതം ഇല്ലാതാക്കുന്നതിനാണ് നടപടിയെന്ന് റവന്യൂ സെക്രട്ടറി സഞ്ജയ് മല്‍ഹോത്ര പറഞ്ഞു. വരുമാനം, സമ്ബത്ത്, സമ്മാന നികുതി തുടങ്ങിയവയുമായി ബന്ധപ്പെട്ട കുടിശ്ശിക പിടിക്കാനാണ് നോട്ടീസുകള്‍ അയച്ചിട്ടുള്ളത്. ഇതില്‍ ചിലത് 1962 വരെ പഴക്കമുള്ളതാണ്. ആകെ, 35 ലക്ഷം കോടി രൂപയുടെ 2.68 നികുതി കുടിശ്ശിക നോട്ടീസുകളാണ് വിവിധ തലങ്ങളില്‍ തർക്കത്തിലുള്ളത്. ഇതില്‍ 2.1 കോടി കുടിശ്ശികകള്‍ 25,000 രൂപയില്‍ താഴെയുള്ളവയാണ്. 2010 മാർച്ച്‌ 31 വരെ 25,000 രൂപ നികുതി കുടിശിക ഉണ്ടായിരുന്നവർ ഈ തുക അടക്കേണ്ടതില്ല. 2011-15 സാമ്ബത്തിക വർഷങ്ങളിലെ 10,000 രൂപ വരെയുള്ള നികുതി കുടിശികയും വേണ്ടെന്നു വെച്ചു.

Previous articleരാഷ്ട്രീയ പ്രതിസന്ധിക്കിടെ ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് ഝാര്‍ഖണ്ഡില്‍
Next articleഫാമിലി & യൂത്ത് കോൺഫറൻസ് രജിസ്ട്രേഷൻ ഫ്ലോറൽ പാർക്ക് സെന്റ് ഗ്രിഗോറിയോസ് ഇടവകയിൽ ആരംഭിച്ചു

Leave a Reply