Home ഇന്ത്യ ആഭ്യന്തര വിമാന സര്‍വീസില്‍ റെക്കോര്‍ഡ് മുന്നേറ്റം ; 2023-ല്‍ ഏറ്റവും കൂടുതല്‍ പേര്‍ വിമാനയാത്ര നടത്തി

ആഭ്യന്തര വിമാന സര്‍വീസില്‍ റെക്കോര്‍ഡ് മുന്നേറ്റം ; 2023-ല്‍ ഏറ്റവും കൂടുതല്‍ പേര്‍ വിമാനയാത്ര നടത്തി

270
0

ന്യൂഡല്‍ഹി : രാജ്യത്തെ ആഭ്യന്തര വിമാന യാത്രികരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ദ്ധനവിട്ട് ഡിസംബര്‍. 1.38 കോടി യാത്രക്കാരാണ് ഡിസംബര്‍ മാസം മാത്രം രാജ്യത്ത് ആഭ്യന്തര വിമാന സര്‍വ്വീസുകള്‍ ഉപയോഗപ്പെടുത്തിയത്. 2023-ല്‍ ഏറ്റവും കൂടുതല്‍ പേര്‍ വിമാനയാത്ര നടത്തിയ മാസമെന്ന റെക്കോര്‍ഡാണ് ഡിസംബറിന് സ്വന്തമായത്. കണക്കനുസരിച്ച്‌ 2022-നെക്കാള്‍ 8.4 ശതമാനത്തിന്റെ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2019-നെ വച്ച്‌ നോക്കുമ്ബോള്‍ അത് 6.1 ശതമാനത്തിന്റെ വര്‍ദ്ധനവാണുള്ളത്. എന്നാല്‍ ഏറ്റവും കുറവ് വിമാന സര്‍വീസ് നടന്ന വര്‍ഷമാണ് 2023. 91,044 ആഭ്യന്തര വിമാന സര്‍വീസുകളാണ് രാജ്യത്ത് നടന്നത്. കൂടാതെ നിരവധി എയര്‍ലൈൻ കമ്ബനികള്‍ക്കും 2023 നല്ല വര്‍ഷമായിരുന്നില്ല. സാമ്ബത്തിക പ്രശ്നങ്ങള്‍ കാരണം സ്പേസ് ജെറ്റിന്റെ വിമാനങ്ങള്‍ പറന്നില്ല. എൻജിൻ തകരാര്‍ കാരണം ഇൻഡിഗോയുടെ 40 വിമാനങ്ങളും സര്‍വീസ് നടത്തിയില്ല.

Previous articleജപ്പാൻ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 24 ആയി ; അതിജീവിച്ചവർക്കായി തിരച്ചിൽ ഊര്‍ജ്ജിതമാക്കി
Next articleഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക ഫിലാഡൽഫിയ ചാപ്റ്ററിനു നവ നേതൃത്വം

Leave a Reply