Home ഇന്ത്യ കേരളത്തില്‍ മഴയ്ക്ക് സാധ്യത

കേരളത്തില്‍ മഴയ്ക്ക് സാധ്യത

369
0

തിരുവനന്തപുരം : അറബിക്കടലില്‍ സ്ഥിതി ചെയ്യുന്ന ന്യൂനമര്‍ദ്ദം അടുത്ത 24 മണിക്കൂറിനുള്ളില്‍ ശക്തിപ്രാപിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. അറബിക്കടലിലെ ന്യൂനമര്‍ദ്ദത്തിന്റെയും കിഴക്കന്‍ കാറ്റിന്റെയും സ്വാധീനത്തില്‍ വ്യാഴാഴ്ച വരെ തെക്കന്‍ കേരളത്തില്‍ ഇടത്തരം മഴയ്ക്ക് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. നിലവില്‍ ഭൂമധ്യ രേഖക്ക് സമീപം പടിഞ്ഞാറന്‍ ഇന്ത്യന്‍ മഹാസമുദ്രത്തിനും തെക്ക് കിഴക്കന്‍ അറബിക്കടലിനും മുകളിലായാണ് ന്യൂനമര്‍ദ്ദം. അടുത്ത 24 മണിക്കൂറിനുള്ളില്‍ പടിഞ്ഞാറു – വടക്കു പടിഞ്ഞാറു ദിശയില്‍ സഞ്ചരിക്കുന്ന ന്യൂനമര്‍ദ്ദം തെക്കന്‍ അറബിക്കടലില്‍ മധ്യഭാഗത്തായി ശക്തി പ്രാപിച്ച്‌ ശക്തികൂടിയ ന്യൂനമര്‍ദ്ദമായി മാറാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നത്.

Previous articleബ്രിട്ടീഷ് നടന്‍ ടോം വില്‍ക്കിന്‍സണ്‍ അന്തരിച്ചു
Next articleപുരോഹിതനടക്കം കേരളത്തിലെ 50 ക്രിസ്ത്യൻ കുടുംബങ്ങൾ ബിജെപിയില്‍ ചേര്‍ന്നു

Leave a Reply