Home ഗൾഫ് ഭാരതത്തിന്‍റെ സാംസ്‌കാരിക പൈതൃകവും മലയാള ഭാഷയും ആഗോളതലത്തില്‍ അടയാളപ്പെടുത്തണം ; അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്‌മിഭായി

ഭാരതത്തിന്‍റെ സാംസ്‌കാരിക പൈതൃകവും മലയാള ഭാഷയും ആഗോളതലത്തില്‍ അടയാളപ്പെടുത്തണം ; അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്‌മിഭായി

415
0

അജ്‌മാൻ : മലയാള ഭാഷയും ഭാരതത്തിന്‍റെ സാംസ്‌കാരിക മഹത്വവും പൈതൃകവും ആഗോളതലത്തില്‍ അടയാളപ്പെടുത്തനം എന്ന് തിരുവിതാംകൂര്‍ രാജകുടുംബാംഗം അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്‌മിഭായി. വേള്‍ഡ് മലയാളി കൗണ്‍സില്‍ മിഡില്‍ ഈസ്റ് റീജൻ മഴവില്ല് 2023 പ്രോഗ്രാം അജ്‌മാൻ കള്‍ച്ചറല്‍ സെന്‍ററില്‍ ഉദ്‌ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു. ഇതിനായി പ്രവാസി മലയാളി സമൂഹം നടത്തുന്ന ശ്രമങ്ങള്‍ ശ്ലാഘനീയമാണെന്നും, പ്രവാസി മലയാളി സമൂഹത്തെ ആഗോള തലത്തില്‍ പ്രതിനിധീകരിക്കുന്ന വേള്‍ഡ് മലയാളി കൗണ്‍സില്‍ നടത്തുന്ന ശ്രമങ്ങള്‍ മാതൃകാപരമാണെന്നും അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്‌മിഭായി പറഞ്ഞു.

മത സൗഹാര്‍ദ്ദവും സാമൂഹ്യ ബന്ധങ്ങളും സംരക്ഷിയ്ക്കുന്ന മലയാളി സമൂഹത്തിന് ജീവിയ്ക്കുവാൻ ഏറെ പ്രീയംകരമായ നാടാണ് യുഎഇയെന്നും, ഈ രാജ്യത്തെയും ഭരണാധികാരികളെയും ഏറെ സ്നേഹിക്കുന്ന മലയാളി സമൂഹത്തിന് ആഗോള തലത്തില്‍ നേതൃത്വം നല്‍കുന്ന വേള്‍ഡ് മലയാളി കൗണ്‍സിലിന്‍റെ നേതൃത്വത്തില്‍ ഇന്ത്യൻ ഇന്‍റര്‍നാഷനല്‍ സ്‌കൂളും സ്പോര്‍ട്സ് കോംപ്ലെക്സും അജ്മാനില്‍ സ്ഥാപിയ്ക്കുന്നതിന് അനുമതി ലഭ്യമാക്കുമെന്ന് സമ്മേളനത്തില്‍ മുഖ്യാതിഥിയായി പങ്കെടുത്ത അജ്‌മാൻ ഭരണാധികാരിയുടെ കൊച്ചുമകൻ ഷെയ്ഖ് അബ്ദുള്ള ബിൻ മാജിദ് അല്‍ ന്യൂയേമി പ്രസ്‌താവിച്ചു. അറേബ്യൻ സമൂഹവുമായി സ്നേഹാദരവുകള്‍ നിലനിര്‍ത്തുന്ന ചരിത്ര പാരമ്ബര്യമുള്ള തിരുവിതാംകൂര്‍ രാജവംശത്തിന്‍റെ പ്രതിനിധി അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്‌മിഭായിയ്ക്ക് അജ്‌മാൻ രാജ കുടുംബത്തിന്‍റെ സ്നേഹാദരവുകള്‍ ഷെയ്ഖ് അബ്ദുള്ള ബിൻ മാജിദ് അല്‍ ന്യൂയേമി സമര്‍പ്പിച്ചു.

വേള്‍ഡ് മലയാളി കൗണ്‍സില്‍ (WMC) മിഡില്‍ ഈസ്റ് റീജിയണ്‍ പ്രസിഡണ്ട് ഷൈൻ ചന്ദ്രസേനന്‍റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ WMC ഗ്ലോബല്‍ പ്രസിഡണ്ട് ജോണ്‍ മത്തായി, ഡോ. ജെറോ വര്‍ഗീസ് (WMC മിഡില്‍ ഈസ്റ് റീജിയണ്‍ ജനറല്‍ സെക്രട്ടറി), WMC ഗുഡ്‌വില്‍ അംബാസിഡര്‍ എൻ. മുരളീധര പണിയ്ക്കര്‍, രാജേഷ് പിള്ള (WMC ഗ്ലോബല്‍ അസോസിയേറ്റ് സെക്രട്ടറി), അക്കാഫ് അസ്സോസിയേഷൻ പ്രസിഡണ്ട് പോള്‍ .ടി. ജോസഫ്, പ്രോഗ്രാം ജനറല്‍ കണ്‍വീനര്‍ ഡയസ് ഇടിക്കുള, മനോജ് മാത്യു (WMC മിഡില്‍ ഈസ്റ്റ് റീജിയണ്‍ ട്രഷറര്‍), സിന്ധു ഹരികൃഷ്‌ണൻ (WMC ഗ്ലോബല്‍ വനിതാ ഫോറം സെക്രട്ടറി), ബാവാ റേച്ചല്‍, ജിതിൻ അരവിന്ദാക്ഷൻ എന്നിവര്‍ പ്രസംഗിച്ചു.

വേള്‍ഡ് മലയാളി കൗണ്‍സില്‍ മിഡില്‍ ഈസ്റ് റീജിയണ്‍ മഴവില്ല് 2023 പ്രോഗ്രാം ഉദ്‌ഘാടനം ചെയ്യുന്നതിന് എത്തിയ രണ്ട്‍ രാജവംശങ്ങളുടെ പ്രതിനിധികള്‍ക്ക് ഇന്ത്യ – യു.എ.ഇ രാജ്യങ്ങളുടെ ദേശീയ പതാകയും, വാദ്യമേളങ്ങളും, താലപ്പൊലിയും സമന്വയിപ്പിച്ചു WMC കുടുംബാംഗങ്ങള്‍ രാജോചിത സ്വീകരണം നല്‍കി. സമ്മേളനത്തോടനുബന്ധിച്ചു മലയാളി മങ്ക, പുരുഷ കേസരി, ടിക് ടോക്, ഗ്രൂപ്പ് സോങ്‌, സിനിമാറ്റിക് ഡാൻസ്, ഡ്രോയിംഗ് & കളറിംഗ്, പായസം തുടങ്ങിയ വര്‍ണ്ണാഭമായ ഏഴ് മത്സരങ്ങള്‍ സംഘടിപ്പിച്ചു. ജനപ്രീയ ഗായിക പ്രസീത ചാലക്കുടിയും സംഘവും അവതരിപ്പിച്ച നാടൻ പാട്ടുകളുടെ ഗാനമേളയും നടന്നു.

Previous articleനിയമസഭാ തിരഞ്ഞെടുപ്പ്; അഞ്ച് സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് അധികാരത്തിലെത്തും ; അശോക് ഗെലോട്ട്
Next articleമുൻ യു എസ് വിദേശകാര്യ സെക്രട്ടറി ഹെന്റി ആല്‍ഫ്രഡ് കിസിഞ്ജര്‍ അന്തരിച്ചു.

Leave a Reply