Home അമേരിക്ക ഷിക്കാഗോയിൽ ഗർഭിണിയായ മലയാളി യുവതിക്ക് വെടിയേറ്റു; വെടിയുതിർത്തത് ഭർത്താവ്

ഷിക്കാഗോയിൽ ഗർഭിണിയായ മലയാളി യുവതിക്ക് വെടിയേറ്റു; വെടിയുതിർത്തത് ഭർത്താവ്

1981
0

ഷിക്കാഗോ: ഷിക്കാഗോയിൽ ഗർഭിണിയായ മലയാളി യുവതിക്ക് ഭർത്താവിന്റെ വെടിയേറ്റു. ഉഴവൂർ കുന്നാംപടവിൽ ഏബ്രഹാം( ബിനോയ്)ലാലി ദമ്പതികളുടെ മകൾ മീരയ്ക്കാണ്(32) വെടിയേറ്റത്. ഭർത്താവ് ഏറ്റുമാനൂർ പഴയമ്പിള്ളി അമൽ റെജി വെടിയുതിർത്തുവെന്നാണ് വിവരം. മീരയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഗർഭിണിയായ മീരയെ കുടുംബ പ്രശ്‌നങ്ങളെ തുടർന്ന് ഭർത്താവ് അമൽ റെജി വെടി വയ്ക്കുകയായിരുന്നു എന്നാണ് വിവരം. അമൽ റെജിയെ യുഎസ് പൊലീസ് അറസ്റ്റ് ചെയ്തു. ആശുപത്രിയിൽ പ്രവേശിപ്പിച്ച മീരയുടെ നില ഗുരുതരമാണെന്നും വയറ്റിലെ രക്തസ്രാവം നിയന്ത്രണ വിധേയമായിട്ടില്ലെന്നും ഉഴവൂരിലെ ബന്ധുക്കൾക്കു വിവരം ലഭിച്ചു

Previous articleഗസ്സയില്‍ മലിനജലം തെരുവിലേക്ക് ; പകര്‍ച്ചവ്യാധി ഭീഷണി
Next articleമാർത്തോമ യൂത്ത് ഫെലോഷിപ്പ് സ്പോർട്സ് ടൂർണമെൻറ് ഹ്യൂസ്റ്റൺ ഇമ്മാനുവൽ മാർത്തോമ ചർച്ച് ചാമ്പ്യന്മാർ

Leave a Reply