നിർദ്ധനരായ വികലാംഗ വിദ്ധ്യാർത്തികൾക്ക് സഹായ ഹസ്തവുമായി പീറ്റർ കുളങ്ങരയും സംഘവും
ചിക്കാഗോ : ചിക്കാഗോ സോഷ്യൽ ക്ലബ്, മിഡ്‌വെസ്റ് മലയാളി അസോസിയേഷൻ, ഫോമാ ചിക്കാഗോ റീജിയൻ എന്നി സംഘടനകളുടെ സഹായത്തോടു കൂടി പീറ്റർ കുളങ്ങര സംഘടിപ്പിക്കുന്ന നിർദ്ധനരായ വികലാംഗ വിദ്ധ്യാർത്തികൾക്ക് 100 ഇലക്ട്രിക്ക് വീൽ ചെയർ എന്ന പദ്ധതി പുതുപ്പള്ളിയുടെ പുതു നായകൻ ചാണ്ടി ഉമ്മൻ MLA ചിക്കാഗോ സെന്റ് മേരീസിൽ ഉത്ഘാടനം ചെയ്തു. പദ്ധതിയുടെ വിതരണം ജനുവരിയിൽ കോട്ടയത്ത് നടക്കുന്നതായിരിക്കും.
പാവപ്പെട്ട വികലാംഗ വിദ്ധ്യാർത്തികൾക്ക് ഏറെ സഹായകരമായേക്കാവുന്ന ഈ പദ്ധതിയുടെ ഭാഗമായി വീൽ ചെയർ നൽകുവാൻ തയാറായി നിരവധി ആളുകളാണ് മുന്പോട്ടു വന്നത്. മാനി കരികുളം തോമസ്[ജോപ്പായി] പുത്തേത്ത് എന്നിവരുടെ കൈയിൽ നിന്നും ആദ്യ തുക കൈപ്പറ്റിയാണ് ശ്രി. ചാണ്ടി ഉമ്മൻ പദ്ധതി ഉൽഘടനം ചെയ്തത്. സിബി കദളിമറ്റം, റോയ് നെടുംചിറ, ടോമി ഇടത്തിൽ ഫാ സിജു മുടക്കോടിൽ തോമസ് കോട്ടൂർ എന്നിവർ സന്നിഹിതരായിരുന്നു.
ബിജു കിഴക്കേക്കുറ്റ് , സാജു കണ്ണമ്പള്ളി , ബിനു പൂത്തുറയിൽ , ജെയ്‌ബു കുളങ്ങര, ഫ്രാൻസിസ് കിഴക്കേക്കുറ്റ്, മനോജ് വഞ്ചിയിൽ, ബിനോയ് പൂത്തുറയിൽ, സ്റ്റീഫൻ കിഴക്കേക്കുറ്റ്, സിറിയക് കൂവക്കാട്ടിൽ , തുടങ്ങി നിരവധി ആളുകൾ ഈ പദ്ധതിയിൽ സഹായവുമായി എത്തുകയുണ്ടായി.











