ഗുരുഗ്രാം : ഗുരുഗ്രാമില്‍ സ്വകാര്യ ബസിന് തീപിടിച്ച് രണ്ടുപേര്‍ മരിച്ചു. നിരവധിപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഗുരുഗ്രാം-ജയ്പൂര്‍ ഹൈവേയില്‍ സ്റ്റാര്‍ മാളിന് സമീപമാണ് അപകടം സംഭവിച്ചത്. ഡല്‍ഹിയില്‍ നിന്ന് ജയ്പൂരിലേക്ക് പോവുകയായിരുന്ന ബസിനാണ് തീപിടിച്ചത്. 12 ഓളം പേര്‍ക്ക് പരിക്കേറ്റുവെന്നാണ് റിപ്പോര്‍ട്ട്. ഇവര്‍ ബസില്‍ നിന്നും ചാടി രക്ഷപെടുകയായിരുന്നു. അതേസമയം അപകടകാരണം വ്യക്തമല്ല. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ വൻ ഗതാഗതക്കുരുക്കും ഉണ്ടായി.













