Home ഗൾഫ് ഇന്ത്യൻ എംബസിയില്‍ ‘പ്രവാസി പരിചയ്’ മഹോത്സവത്തിന് തുടക്കം

ഇന്ത്യൻ എംബസിയില്‍ ‘പ്രവാസി പരിചയ്’ മഹോത്സവത്തിന് തുടക്കം

292
0

റിയാദ് : പ്രവാസി വാരാചരണ പരിപാടിക്ക് ദേശീയ ഐക്യദിനമായ ഒക്ടോബര്‍ 31ന് റിയാദ് ഇന്ത്യൻ എംബസിയില്‍ തുടക്കമായി. കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ പിന്തുണയില്‍ വിവിധ രാജ്യങ്ങളിലുള്ള പ്രവാസി ഭാരതീയര്‍ തമ്മില്‍ പരിചയപ്പെടാനും ഐക്യവും ബന്ധവും ഊട്ടിയുറപ്പിക്കുന്നതിനും കലാസാംസ്കാരിക വിനിമയത്തിനുമായി അതത് രാജ്യങ്ങളിലെ ഇന്ത്യൻ എംബസികളുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്നതാണ് ‘പ്രവാസി പരിചയ്’ വാരാചരണ പരിപാടി. റിയാദിലെ ഇന്ത്യൻ എംബസി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ അംബാസഡര്‍ ഡോ. സുഹേല്‍ അജാസ് ഖാൻ വാരാചരണം ഉദ്ഘാടനം ചെയ്തു. ദേശീയ ഐക്യദിനമെന്ന സന്ദേശത്തില്‍ ഊന്നി പ്രഥമ ഇന്ത്യൻ ആഭ്യന്തര മന്ത്രി സര്‍ദാര്‍ വല്ലഭഭായ് പട്ടേലിനെ അംബാസഡര്‍ തന്റെ പ്രസംഗത്തില്‍ അനുസ്മരിച്ചു. ‘എന്റെ മാതൃഭൂമി, എന്റെ രാജ്യം’ (മേരി മാട്ടി മേരാ ദേശ്) കാമ്ബയിനില്‍ കൂടുതല്‍ സജീവമാകാൻ പ്രവാസി ഭാരതീയരെ അദ്ദേഹം ഓര്‍മിപ്പിക്കുകയും ചെയ്തു. ഗസല്‍ രാവില്‍ പ്രശസ്ത ഗായകനും കവിയുമായ ജോണി ഫോസ്റ്റര്‍ പാടുന്നു.

സൗദി അറേബ്യയിലെ ഇന്ത്യൻ സമൂഹത്തെ ഒരുമിച്ച്‌ കൊണ്ടുവരുന്നതിനുള്ള ഒരു സാംസ്കാരിക മഹോത്സവമാണ് പ്രവാസി പരിചയ് എന്ന് അംബാസഡര്‍ പറഞ്ഞു. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ വിഡിയോ മെസേജിലൂടെ പരിപാടിക്ക് ആശംസ നേര്‍ന്നു. തുടര്‍ന്ന് പ്രശസ്ത ഗായകനും കവിയുമായ ജോണി ഫോസ്റ്ററിന്റെ ഗസല്‍ രാവും അരങ്ങേറി. ഒക്ടോബര്‍ 31ന് ആരംഭിച്ച ‘പ്രവാസി പരിചയ്’ വാരാചരണം നവംബര്‍ ഏഴിന് സമാപിക്കും. ഫോട്ടോ പ്രദര്‍ശനം, ഇന്ത്യൻ പൈതൃകവും വാസ്തുവിദ്യയും സംബന്ധിച്ച്‌ ക്വിസ് മത്സരം എന്നിവ സംഘടിപ്പിച്ചു. ബുധനാഴ്ച മുതല്‍ ശനിയാഴ്ച വരെ വിവിധ സംസ്ഥാനങ്ങളുടെ തനത് കലാസാംസ്കാരിക പരിപാടികള്‍ അരങ്ങേറും. ശനിയാഴ്ച സംസ്കൃതദിനം ആചരിക്കും. ഞായറാഴ്ച പുരാതന ഇന്ത്യൻ സാഹിത്യത്തെ കുറിച്ച്‌ സെമിനാര്‍ നടക്കും. തിങ്കളാഴ്ച വനിതാദിനാഘോഷത്തോടെ വാരാചരണത്തിന് സമാപനമാകും.

Previous articleവയലാര്‍ ശരത്ചന്ദ്ര വര്‍മ ഇന്ത്യൻ സ്‌കൂള്‍ സന്ദര്‍ശിച്ചു
Next articleചാള്‍സ് മൂന്നാമന്‍ രാജാവ് ദുബായില്‍ COP28 ഉച്ചകോടിയില്‍ ഉദ്ഘാടന പ്രസംഗം നടത്തുമെന്ന് ബക്കിംഗ്ഹാം കൊട്ടാരം

Leave a Reply