Home ഇന്ത്യ പുതുപ്പള്ളിക്ക് പുതിയ നായകന്‍; ഇനി ചാണ്ടി നയിക്കും; റെക്കോര്‍ഡ് ലീഡോടെ വിജയം

പുതുപ്പള്ളിക്ക് പുതിയ നായകന്‍; ഇനി ചാണ്ടി നയിക്കും; റെക്കോര്‍ഡ് ലീഡോടെ വിജയം

591
0

ചരിത്ര റെക്കോര്‍ഡ് സൃഷ്ടിച്ച്‌ പുതുപ്പള്ളി മണ്ഡലം ഇനി ചാണ്ടി ഉമ്മന്റെ കൈകളില്‍. ഒസിക്ക് പകരക്കാരനായി, പിന്മാഗിയായി ഇനി പുതുപ്പള്ളി മണ്ഡലത്തെ ചാണ്ടി ഉമ്മന്‍ നയിക്കും. യുഡിഎഫ്-71,700, എല്‍ഡിഎഫ്-32401, എന്‍ഡിഎ-4321 എന്നിങ്ങനെയാണ് വോട്ട്‌നില.(Chandy oommen historical win Puthuppally election) ചരിത്രവിജയത്തിന് പിന്നാലെ ചാണ്ടി ഉമ്മന്‍ നേരെ പോയത് പുതുപ്പള്ളി സെന്റ് ജോര്‍ജ് പള്ളിയോട് ചേര്‍ന്ന് അന്ത്യവിശ്രമം കൊള്ളുന്ന ഉമ്മന്‍ ചാണ്ടിയെ കാണാനാണ്. വിജയം പിതാവിന് സമര്‍പ്പിക്കുന്നുവെന്ന് പറയാതെ പറഞ്ഞ് ചാണ്ടി ഉമ്മന്‍ ഉമ്മന്‍ ചാണ്ടിയുടെ കല്ലറയിലെത്തി മൗനമായി പ്രാര്‍ത്ഥിച്ചു. പുതുപ്പള്ളിയുടെ പുതിയ ജനനായകനെ കാണാനും അഭിനന്ദിക്കാനും ഉമ്മന്‍ ചാണ്ടിയെ തൊട്ട് ജനങ്ങള്‍ തിക്കിതിരക്കുന്ന അപൂര്‍വ കാഴ്ചയ്ക്കും പുതുപ്പള്ളി സാക്ഷിയായി.

Previous articleപുതുപ്പള്ളി വോട്ടെണ്ണല്‍ : ആദ്യ ലീഡ് ചാണ്ടി ഉമ്മന്
Next articleഉമ്മന്‍ ചാണ്ടിയുടെ പകരക്കാരനാകാന്‍ മകന്‍; അപ്പയെ പോലെ കൂടെ ഉണ്ടാകുമെന്ന് ചാണ്ടി ഉമ്മന്‍

Leave a Reply