Home ഓഷിയാന ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് ഗ്ലോ​ബ​ൽ മീ​റ്റ്: ഡോ. ​കെ.​സി. ജോ​ർ​ജും, ജോ​ബി ജോ​ർ​ജും പ​ങ്കെ​ടു​ക്കും

ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് ഗ്ലോ​ബ​ൽ മീ​റ്റ്: ഡോ. ​കെ.​സി. ജോ​ർ​ജും, ജോ​ബി ജോ​ർ​ജും പ​ങ്കെ​ടു​ക്കും

36
0

റോം: ഈ മാസം 20 മു​ത​ൽ 24 വ​രെ റോ​മി​ൽ ന​ട​ക്കു​ന്ന ക​ത്തോ​ലി​ക്ക കോ​​​​ൺ​​​​ഗ്ര​​​​സ് ഗ്ലോ​​​​ബ​​​​ൽ മീ​​​​റ്റിൽ ഡ​ൽ​ഹി​യി​ൽ നി​ന്നും ഡോ. ​കെ.സി. ​ജോ​ർ​ജും ജോ​ബി ജോ​ർ​ജ് നീ​ണ്ടു​കു​ന്നേ​ലും പ​ങ്കെ​ടു​ക്കും. 44 രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നാ​യി 150-ല​ധി​കം പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ക്കു​ന്ന ഈ ​ആ​ഗോ​ള സം​ഗ​മം സീ​റോ​മ​ല​ബാ​ർ വി​ശ്വാ​സ​സ​മൂ​ഹ​ത്തി​ന്‍റെ​യും അ​ൽ​മാ​യ നേ​തൃ​ത്വ​ത്തി​ന്‍റെ​യും അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ലു​ള്ള പ്ര​ധാ​ന കൂ​ടി​ക്കാ​ഴ്ച​യാ​യി​രി​ക്കും. സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന പ്ര​തി​നി​ധി​ക​ളു​മാ​യി ഒ​ക്ടോ​ബ​ർ 22-ന് ​ലെ​യോ പ​തി​നാ​ലാ​മ​ൻ മാ​ർ​പാ​പ്പ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. സീ​റോ​മ​ല​ബാ​ർ സ​ഭ​യി​ലെ അ​ൽ​മാ​യ​രു​ടെ സം​ഘ​ട​ന​യാ​യ ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ്, സ​ഭ​യു​ടെ അ​ൽ​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ശ​ക്ത​മാ​യ നേ​തൃ​ത്വം ന​ൽ​കി​വ​രു​ന്ന സം​ഘ​ട​ന​യാ​ണ്. മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ് മാ​ർ റാ​ഫേ​ൽ ത​ട്ടി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലും ബി​ഷ​പ് ലെ​ഗേ​റ്റ് മാ​ർ റെ​മി​ജി​യൂ​സ് ഇ​ഞ്ച​നാ​നി​യു​ടെ മാ​ർ​ഗ​നി​ർ​ദേ​ശ​ത്തി​ലും സീ​റോ​മ​ല​ബാ​ർ സ​ഭ​യി​ലെ മ​റ്റ് സീ​നി​യ​ർ ബി​ഷ​പ്പു​മാ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യു​മാ​ണ് ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. പരിപാടിയിൽ പ​ങ്കെ​ടു​ക്കു​ന്ന​തി​ൽ ഏ​റെ സ​ന്തോ​ഷ​വും പ്ര​തീ​ക്ഷ​യുമുണ്ടെ​ന്ന് ഡോ. ​കെ.സി. ​ജോ​ർ​ജും ജോ​ബി നീ​ണ്ടു​കു​ന്നേ​ലും അ​റി​യി​ച്ചു. വി​ശ്വാ​സം, സ്നേ​ഹം, സേ​വ​നം, സാ​മൂ​ഹി​ക ഉ​ത്ത​ര​വാ​ദി​ത്വം എ​ന്നി​വ​യു​ടെ സ​ന്ദേ​ശം കൂ​ടു​ത​ൽ ശ​ക്ത​മാ​യി ലോ​ക​ത്തി​നു മു​ന്നി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന​തി​നും വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള ക​ത്തോ​ലി​ക്കാ പ്ര​തി​നി​ധി​ക​ളു​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്തു​ന്ന​തി​നും ഈ ​സം​ഗ​മം സ​ഹാ​യ​ക​ര​മാ​കു​മെ​ന്ന് അ​വ​ർ പ്ര​ത്യാ​ശ പ്ര​ക​ടി​പ്പി​ച്ചു.

മാർപാപ്പയെ ​നേ​രി​ൽ കാ​ണാ​ൻ ക​ഴി​യു​മെ​ന്ന​ത് സം​ഘ​ത്തി​ന് പ്ര​ത്യേ​ക ആ​ത്മീ​യ അ​നു​ഭ​വ​മാ​യി​രി​ക്കു​മെ​ന്ന് ഇ​രു​വ​രും പ​റ​ഞ്ഞു. പ​രി​ശു​ദ്ധ പി​താ​വിന്‍റെ ആ​രോ​ഗ്യ​ത്തി​നും പൂ​ർണ​മാ​യ സൗ​ഖ്യ​ത്തി​നു​മാ​യി ലോ​ക​മെ​മ്പാ​ടു​മു​ള്ള വി​ശ്വാ​സി​ക​ൾ ന​ട​ത്തി​യ പ്രാ​ർ​ഥ​ന​ക​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ, അ​ദ്ദേ​ഹ​ത്തെ നേ​രി​ൽ കാ​ണാ​നു​ള്ള അ​വ​സ​ര​ത്തെ വ​ലി​യ കൃ​ത​ജ്ഞ​ത​യോ​ടെ​യും പ്ര​തീ​ക്ഷ​യോ​ടെ​യും ആ​ണ് സം​ഘം കാ​ണു​ന്ന​ത്. ലോ​ക​ത്തി​ന്‍റെ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള പ്ര​തി​നി​ധി​ക​ൾ ഒ​ത്തു​ചേ​രു​ന്ന ഈ ​സം​ഗ​മം, സ​ഭ​യു​ടെ ദൗ​ത്യ​ത്തി​ൽ അ​ൽ​മാ​യ​രു​ടെ പ​ങ്കാ​ളി​ത്തം കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നും സാ​മൂ​ഹി​ക നീ​തി, കു​ടും​ബം, യു​വ​ജ​ന​ങ്ങ​ൾ, മ​നു​ഷ്യാ​വ​കാ​ശ​ങ്ങ​ൾ, സ​മാ​ധാ​നം, സേ​വ​നം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ അ​ന്താ​രാ​ഷ്ട്ര സ​ഹ​ക​ര​ണം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും പു​തി​യ വ​ഴി​ക​ൾ തു​റ​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.

Previous articleയേ​ശു​വി​ന്‍റെ ക​ര​ങ്ങ​ളി​ൽ ഭാ​ര​ങ്ങ​ൾ സ​മ​ർ​പ്പി​ക്കു​ക: സു​വി​ശേ​ഷ​ക​ൻ നി​ക്ക് ഹാ​ൾ
Next articleഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ലണ്ടനിൽ ഐഒസി യുകെയുടെ പ്രതിഷേധം

LEAVE A REPLY