Home അമേരിക്ക വനിതാ നേഷൻസ് കപ്പ് ഹോക്കി ; യു.എസിനെ തകർത്ത് ഇന്ത്യക്ക് വിജയത്തുടക്കം

വനിതാ നേഷൻസ് കപ്പ് ഹോക്കി ; യു.എസിനെ തകർത്ത് ഇന്ത്യക്ക് വിജയത്തുടക്കം

14
0

ഓക്ക്‌ലൻഡ് : എഫ്.ഐ.എച്ച്. വനിതാ നേഷൻസ് കപ്പ് ഹോക്കിയിലെ ആദ്യ മത്സരത്തിൽ അമേരിക്കയ്‌ക്കെതിരെ ഇന്ത്യക്ക് ആവേശജയം. തുടക്കത്തിൽ രണ്ട് ഗോളുകൾക്ക് പിന്നിൽ നിന്ന ശേഷമാണ് ശക്തമായി തിരിച്ചടിച്ച് യു.എസിനെ 3–2 ന് തോൽപ്പിച്ച് പൂൾ എ-യിൽ ഇന്ത്യ വിജയത്തുടക്കം കുറിച്ചത്. മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ആഷ്‌ലി സെസ്സ (നാലാം മിനിറ്റ്), മെയ്ഡ്‌ലിൻ സിമ്മർ (ഏഴാം മിനിറ്റ്) എന്നിവരിലൂടെ യു.എസ് 2-0 ന്റെ ലീഡ് നേടിയിരുന്നു. രണ്ടാം ക്വാർട്ടറിൽ ഇന്ത്യ കളിയിലേക്ക് ശക്തമായി തിരിച്ചുവന്നു. 17, 24 മിനിറ്റുകളിൽ ലഭിച്ച പെനാൽറ്റി കോർണറുകൾ ഗോളാക്കി മാറ്റി ഡ്രാഗ് ഫ്ലിക്കർ ദീപിക ഇന്ത്യയെ ഒപ്പമെത്തിച്ചു. 28-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി കോർണർ ലക്ഷ്യത്തിലെത്തിച്ച് നവ്‌നീത് കൗർ ആദ്യ പകുതിക്ക് മുൻപ് തന്നെ ഇന്ത്യക്ക് 3-2 ന്റെ വിജയലീഡ് സമ്മാനിച്ചു. രണ്ടാം പകുതിയിൽ ഇരുടീമുകളുടെയും പ്രതിരോധം ശക്തമായതോടെ കൂടുതൽ ഗോളുകളൊന്നും പിറന്നില്ല. ഈ വിജയത്തോടെ 3 പോയിന്റുമായി പൂൾ എ-യിൽ ഇന്ത്യ രണ്ടാം സ്ഥാനത്തെത്തി. ഗോൾ വ്യത്യാസത്തിൽ ജപ്പാനാണ് നിലവിൽ ഒന്നാമത്. ടൂർണമെന്റിലെ ജേതാക്കൾക്ക് എഫ്.ഐ.എച്ച് പ്രോ ലീഗിലേക്ക് പ്രൊമോഷൻ ലഭിക്കും

Previous articleഉറുഗ്വേ ടീമിന് യു.എസിലേക്ക് യാത്രാ അനുമതി നിഷേധിച്ചു
Next articleഐ.പി.സി ഫാമിലി കോണ്‍ഫറന്‍സ് പ്രയർ ലൈൻ പ്രവർത്തനം ആരംഭിക്കുന്നു

Leave a Reply