Home ഇന്ത്യ കെ.​ പി.​ ധ​ന​പാ​ല​ന്‍റെ വി​യോ​ഗം; ന​ഷ്ട​പ്പെ​ട്ട​ത് ജ്യേ​ഷ്ഠ സ​ഹോ​ദ​ര​നെ​യെ​ന്ന് മു​ഖ്യ​മ​ന്ത്രി

കെ.​ പി.​ ധ​ന​പാ​ല​ന്‍റെ വി​യോ​ഗം; ന​ഷ്ട​പ്പെ​ട്ട​ത് ജ്യേ​ഷ്ഠ സ​ഹോ​ദ​ര​നെ​യെ​ന്ന് മു​ഖ്യ​മ​ന്ത്രി

68
0

തി​രു​വ​ന​ന്ത​പു​രം: മു​ൻ എം​പി കെ.​പി.​ധ​ന​പാ​ല​ന്‍റെ വി​യോ​ഗ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി വി.​ഡി.​സ​തീ​ശ​ൻ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി. അ​ദ്ദേ​ഹ​ത്തി​ന്‍റെ വി​യോ​ഗം വ്യ​ക്തി​പ​ര​മാ​യി ത​നി​ക്ക് വ​ലി​യൊ​രു ന​ഷ്ട​മാ​ണ്. ഒ​രു ജ്യേ​ഷ്ഠ സ​ഹോ​ദ​ര​നെ​യാ​ണ് ന​ഷ്ട​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. പ്ര​തി​സ​ന്ധി ഘ​ട്ട​ങ്ങ​ളി​ലെ​ല്ലാം ക​രു​ത്താ​യി അ​ദ്ദേ​ഹം ത​നി​ക്കൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നും മു​ഖ്യ​മ​ന്ത്രി അ​നു​ശോ​ചി​ച്ചു. സൗ​മ്യ​മാ​യ ഇ​ട​പെ​ട​ലും ശാ​ന്ത​മാ​യ പെ​രു​മാ​റ്റ​വു​മാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റേ​ത്. ഏ​ത് പ്ര​തി​സ​ന്ധി​യി​ലും ത​ള​രാ​ത്ത പോ​രാ​ട്ട​വീ​ര്യ​വു​മു​ള്ള അ​ടി​യു​റ​ച്ചൊ​രു കോ​ൺ​ഗ്ര​സു​കാ​ര​നാ​യി​രു​ന്നു കെ.​പി.​ധ​ന​പാ​ല​നെ​ന്ന് മു​ഖ്യ​മ​ന്ത്രി അ​നു​സ്മ​രി​ച്ചു. എ​റ​ണാ​കു​ളം ജി​ല്ല​യി​ൽ കോ​ൺ​ഗ്ര​സി​ന്‍റെ പ്ര​ധാ​ന മു​ഖ​മാ​യി​രു​ന്നു കെ.​പി.​ധ​ന​പാ​ല​ൻ. എ​പ്പോ​ഴും എ​ന്താ​വ​ശ്യ​ത്തി​നും സ​മീ​പി​ക്കാ​വു​ന്ന നേ​താ​വാ​യി​രു​ന്നു. ആ​റു​വ​ർ​ഷം എ​റ​ണാ​കു​ളം ഡി​സി​സി പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന​പ്പോ​ഴും സാ​ധാ​ര​ണ പ്ര​വ​ർ​ത്ത​ക​രു​ടെ വി​കാ​ര​ങ്ങ​ൾ ഉ​ൾ​ക്കൊ​ണ്ടാ​ണ് അ​ദ്ദേ​ഹം പ്ര​വ​ർ​ത്തി​ച്ച​ത്. പാ​ർ​ല​മെ​ന്‍റ​റി രാ​ഷ്ട്രീ​യ​ത്തി​ലും അ​ദ്ദേ​ഹം ത​ന്‍റേ​താ​യ വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ചിട്ടുണ്ടെന്നും സ​തീ​ശ​ൻ പറഞ്ഞു.

Previous articleമു​ൻ മ​ന്ത്രി​ ടി.​യു. കു​രു​വി​ള അ​ന്ത​രി​ച്ചു.
Next articleമുന്‍ മന്ത്രിയും കേരള കോണ്‍ഗ്രസ് നേതാവുമായ ടി.യു കുരുവിള അന്തരിച്ചു

Leave a Reply