Home ഇന്ത്യ വിവരാവകാശ പുരസ്‌കാരം ഡോ. ജോസ് ഏബ്രഹാമിന്

വിവരാവകാശ പുരസ്‌കാരം ഡോ. ജോസ് ഏബ്രഹാമിന്

48
0

കൊച്ചി: ആർടിഐ കേരള ഫെഡറേഷന്‍റെ ഈ വർഷത്തെ വിവരാവകാശ പുരസ്കാരം സുപ്രീം കോടതിയിലെ അഭിഭാഷകൻ ഡോ. ജോസ് ഏബ്രഹാമിന്. നിയമത്തിൻറെ പ്രചാരണത്തിനായി അദ്ദേഹം നടത്തുന്ന പ്രവർത്തനങ്ങൾ സമഗ്രമായി വിലയിരുത്തിയാണ് പുരസ്കാരം. ആർടിഐ പോർട്ടൽ രാജ്യമെങ്ങും നിലവിൽ വരാനും ആർടിഐ നിയമത്തെ ദുർബലമാക്കുന്ന ഡിപി ഡിപിക്കെതിരെയും അദ്ദേഹം സുപ്രീം കോടതിയിൽ നടത്തുന്ന നിയമ പോരാട്ടങ്ങൾ, നിയമത്തിൻറെ പ്രചാരത്തിന് മുതൽ കൂട്ടായ ഗ്രന്ഥ രചനകൾ വരെയുള്ള പരിശ്രമങ്ങളും ജൂറി പരിഗണിച്ചു. മുൻ സംസ്ഥാന വിവരാവകാശ കമ്മിഷണർ ഡോ. എ. എ. ഹക്കിം ചെയർമാനും ചാവറ കൾച്ചറൽ സെൻറർ ഡയറക്ടർ ഫാ.അനിൽ ഫിലിപ്പ്, ഉപഭോക്‌തൃ കമ്മിഷൻ എറണാകുളം ജില്ലാ പ്രസിഡന്‍റെ ഡി.ബി ബിനു, വയോജന കമ്മിഷൻ അംഗം കെ.എൻ.കെ നമ്പൂതിരി എന്നിവർ അംഗങ്ങളുമായ ജൂറിയാണ് പുരസ്ക്കാര ജേതാവിനെ തെരഞ്ഞെടുത്തത്. സാക്ഷ്യപത്രവും ഫലകവും 25, 000 രൂപയും അടങ്ങിയ അവാർഡ് ജൂണിൽ കൊച്ചിയിൽ നടക്കുന്ന ചടങ്ങിൽ സമ്മാനിക്കുമെന്ന് ആർടിഐ കേരള ഫെഡറേഷൻ സംസ്ഥാന പ്രസിഡൻറ് അഡ്വ. ശശി കിഴക്കട, ജനറൽ സെക്രട്ടറി ജോളി പാവേലിൽ എന്നിവർ അറിയിച്ചു.

Previous articleഅ​ബ്‍​ദു​ൽ റ​ഹീം ജ​യി​ൽ മോ​ചി​ത​നാ​യി നാ​ട്ടി​ലെ​ത്തും
Next articleസംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; എട്ടു ജില്ലകളിൽ യെല്ലോ അലർട്ട്

Leave a Reply