Home ഗൾഫ് ഗള്‍ഫ് മലയാളി ഫെഡറേഷൻ ജി സി സി കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മെയ് 12 ലോക നഴ്സസ്...

ഗള്‍ഫ് മലയാളി ഫെഡറേഷൻ ജി സി സി കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മെയ് 12 ലോക നഴ്സസ് ദിനത്തോടനുബന്ധിച്ച്‌ “മദര്‍ തെരേസ കര്‍മ്മ പുരസ്കാരം 2026” നല്‍കി ആദരിക്കുന്നു

22
0

മനാമ : ഗള്‍ഫ് മലയാളി ഫെഡറേഷൻ (GMF) GCC കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മെയ് 12 ലോക നഴ്സസ് ദിനത്തോടനുബന്ധിച്ച്‌ ‘മദർ തെരേസ കർമ്മ പുരസ്കാരം 2026’ നല്‍കി ആദരിക്കുന്നു. GCC രാജ്യങ്ങളില്‍ നഴ്സിംഗ് മേഖലയില്‍ മികവുറ്റ സേവനം കാഴ്ചവെച്ച, കാരുണ്യത്തിന്റെയും സാന്ത്വനത്തിന്റെയും കർമ്മനിരതരായ മലയാളി നഴ്സുമാർക്കാണ് ആദരം. ഓരോ GCC രാജ്യത്തുനിന്നും ഒരാളെ വീതം. സൗദി അറേബ്യയില്‍ ജിദ്ദ, റിയാദ്, ദമാം എന്നിങ്ങനെ മൂന്ന് മേഖലകളില്‍ നിന്ന്. 12/05/2026 വൈകുന്നേരം 4 മണിക്ക് മുമ്പ് ഓരോ രാജ്യത്തെയും GMF കമ്മിറ്റി അംഗങ്ങള്‍ സമർപ്പിക്കുന്ന സേവന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. ഫോട്ടോ, പേരുവിവരം, ജോലി ചെയ്യുന്ന ഹോസ്പിറ്റല്‍, സർവീസ് കാലാവധി എന്നിവ സഹിതം. ‘നഴ്സിംഗ് സേവനമാണ്, നന്മയാണ്’ എന്ന ബോധ്യത്തോടെ പ്രവർത്തിക്കുന്നവർക്ക് ബഹുമാന്യ മദർ തെരേസയുടെ പേരിലുള്ള കർമ്മ പുരസ്കാരംത്തിന് മുൻഗണന. GMF GCC മീഡിയ അഡ്വൈസർ വേണു പരമേശ്വരൻ, ചെയർമാൻ റാഫി പാങ്ങോട്, പ്രസിഡന്റ് ബഷീർ അമ്പലായി എന്നിവർ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം.

Previous articleഐഒസി പെൻസിൽവാനിയ ചാപ്റ്ററിന്റെ കേരളാ തിരഞ്ഞെടുപ്പ് വിജയാഘോഷം ; ആഹ്ലാദത്തിനൊപ്പം മുഖ്യമന്ത്രിസ്ഥാന പ്രഖ്യാപനത്തിലെ അനിശ്ചിതത്വത്തിൽ ആശങ്കയും

Leave a Reply