Home അമേരിക്ക ലോകത്തുള്ള അമേരിക്കൻ പൗരന്മാർക്ക് യുഎസ് ജാഗ്രതാ നിർദേശം ; എവിടെയും ഇറാന്റെ ഭീഷണി ഉണ്ടാവാം

ലോകത്തുള്ള അമേരിക്കൻ പൗരന്മാർക്ക് യുഎസ് ജാഗ്രതാ നിർദേശം ; എവിടെയും ഇറാന്റെ ഭീഷണി ഉണ്ടാവാം

49
0

ലോകത്തിന്റെ ഏതു ഭാഗത്തുമുള്ള അമേരിക്കൻ പൗരന്മാർക്ക് ഇറാനുമായി ബന്ധമുള്ള ഗ്രൂപ്പുകളിൽ നിന്നു ഭീഷണി ഉണ്ടാവാമെന്നു യുഎസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റ് ഞായറാഴ്ച്ച താക്കീതു നൽകി. മിഡിൽ ഈസ്റ്റിൽ കഴിയുന്ന അമേരിക്കൻ പൗരന്മാർ പ്രത്യേകിച്ചും കൂടുതൽ ജാഗ്രത പാലിക്കണമെന്ന് അറിയിപ്പിൽ പറയുന്നു. ഏറ്റവും അടുത്ത യുഎസ് എംബസിയോ കോൺസലേറ്റോ നൽകുന്ന നിർദേശങ്ങൾ പാലിക്കണം. “വ്യോമാതിർത്തികൾ അടയ്ക്കുമ്പോൾ യാത്ര തടസപ്പെടാം. മിഡിൽ ഈസ്റ്റിനു പുറത്തും യുഎസ് കാര്യാലയങ്ങൾക്കു ഭീഷണി ഉണ്ടായിട്ടുണ്ട്.

“ഇറാനെ പിന്തുണയ്ക്കുന്ന ഗ്രൂപ്പുകൾ ലോകത്തു എവിടെയും അമേരിക്കയുമായി ബന്ധമുള്ള സ്ഥലങ്ങളിൽ ആക്രമണം നടത്താൻ സാധ്യതയുണ്ട്.” ലോകത്തു എവിടെയും ടൂറിസ്റ്റ് കേന്ദ്രങ്ങൾ ആക്രമിക്കാൻ ഇറാൻ മടിക്കില്ലെന്നു അവരുടെ സൈനിക വക്താവ് ജനറൽ അബോൾഫസൽ ശേകർചി വെള്ളിയാഴ്ച്ച പറഞ്ഞിരുന്നു. ടെഹ്‌റാൻറെ പവർ പ്ലാന്റുകൾ ആക്രമിച്ചു തകർക്കുമെന്ന് പ്രസിഡന്റ് ട്രംപ് താക്കീതു നൽകിയതിനു മറുപടിയായി, ഗൾഫിലെ ഊർജകേന്ദ്രങ്ങളും ബാങ്കുകളും വരെ ആക്രമിക്കുമെന്ന് ഇറാൻ പറഞ്ഞിട്ടുമുണ്ട്.

Previous articleട്രംപ് ഭരണത്തിൽ വിസ നൽകുന്നത് ഗണ്യമായി കുറഞ്ഞു; ഏറ്റവും ബാധിച്ചത് ഇന്ത്യൻ, ചൈനീസ് പൗരന്മാരെ
Next articleറോക്ക് ലാന്‍ഡ് സെന്റ് മേരിസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തിൽ കാതോലിക്കാ ദിനം പ്രൗഡ ഗംഭീരമായി ആഘോഷിച്ചു

Leave a Reply