Home അമേരിക്ക ഫിഫ ലോകകപ്പ് ; സ്റ്റേഡിയങ്ങളില്‍ വാട്ടര്‍ ബോട്ടിലുകള്‍ക്ക് നിരോധനം

ഫിഫ ലോകകപ്പ് ; സ്റ്റേഡിയങ്ങളില്‍ വാട്ടര്‍ ബോട്ടിലുകള്‍ക്ക് നിരോധനം

36
0

ന്യൂയോര്‍ക് : 2026 ലോകകപ്പ് ഫുട്‌ബോള്‍ മത്സരങ്ങള്‍ ആരംഭിക്കാന്‍ ഒരാഴ്ച മാത്രം ബാക്കിനില്‍ക്കെ, സ്റ്റേഡിയങ്ങളില്‍ പുനരുപയോഗിക്കാവുന്ന പ്ലാസ്റ്റിക് വാട്ടര്‍ ബോട്ടിലുകള്‍ കൊണ്ടുവരുന്നതിന് ഫിഫ നിരോധനമേര്‍പ്പെടുത്തി. കടുത്ത ചൂടുള്ള സമയങ്ങളില്‍ ബോട്ടിലുകള്‍ അനുവദിക്കുമെന്നായിരുന്നു ആദ്യത്തെ തീരുമാനമെങ്കിലും, സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തിയാണ് പുതിയ ഉത്തരവ്. കളിക്കാര്‍ക്കും കാണികള്‍ക്കും പരിക്കേല്‍ക്കാനുള്ള സാധ്യത ഒഴിവാക്കാനാണ് ഈ തീരുമാനമെന്ന് ഫിഫ വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിനോട് വ്യക്തമാക്കി. എന്നാല്‍, സ്റ്റേഡിയങ്ങളില്‍ ആരാധകര്‍ക്ക് സൗജന്യമായി കുടിവെള്ളം ലഭ്യമാക്കുമെന്ന് ഫിഫ ഉറപ്പുനല്‍കിയതായി ഇംഗ്ലീഷ് ടീമിന്റെ ഫാന്‍സ് അസോസിയേഷനായ ‘ഫ്രീ ലയണ്‍സ്’ അറിയിച്ചു.

കളിക്കാരുടെയും കാണികളുടെയും സുരക്ഷ ഉറപ്പാക്കാനും സ്റ്റേഡിയങ്ങളിലെ നിലവിലെ നിയമങ്ങള്‍ കര്‍ശനമാക്കും കഴിഞ്ഞ വര്‍ഷത്തെ ക്ലബ് ലോകകപ്പിലെ കടുത്ത ചൂടിനെക്കുറിച്ച് കളിക്കാരും കോച്ചുമാരും പരാതിപ്പെട്ടിരുന്നു. ഇത്തവണയും രണ്ട് തിയതികളിലായി നടക്കുന്ന മത്സരങ്ങളില്‍ ഭൂരിഭാഗവും കടുത്ത ചൂടിലായിരിക്കും നടക്കുക. കളിക്കാര്‍ക്കായി ഓരോ പകുതിയിലും (22-ാം മിനിറ്റില്‍) 3 മിനിറ്റ് വീതം ‘കൂളിംഗ് ബ്രേക്ക്’ അനുവദിക്കും. കൂടാതെ സൈഡ് ലൈനുകളില്‍ എയര്‍ കണ്ടീഷണറുകളും സ്ഥാപിക്കും. ജൂണ്‍ 11 വ്യാഴാഴ്ച നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ മെക്‌സിക്കോ ദക്ഷിണാഫ്രിക്കയെ നേരിടും.

Previous articleപെർത്തിൽ സീറോ മലബാർ കൾച്ചറൽ ഹെറിറ്റേജ് എക്സിബിഷൻ ജൂലൈ 24 മുതൽ 26 വരെ
Next articleആചാരപരമായ ചടങ്ങുകൾക്ക് സേനാംഗങ്ങളെ നിയോഗിക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

Leave a Reply