Home ഗൾഫ് ക്യുമേറ്റ്സ് ‘മ്യൂസിക്കല്‍ നൈറ്റ്‌’ ജൂണ്‍ 16ന് ; പോസ്റ്റര്‍ പ്രകാശനം ചെയ്തു.

ക്യുമേറ്റ്സ് ‘മ്യൂസിക്കല്‍ നൈറ്റ്‌’ ജൂണ്‍ 16ന് ; പോസ്റ്റര്‍ പ്രകാശനം ചെയ്തു.

249
0

ദോഹ : മലയാളം മ്യൂസിക്കല്‍ ആല്‍ബങ്ങളില്‍ ആസ്വാദകഹൃദയം കീഴടക്കിയ ‘ഖല്‍ബാണ് ഫാത്തിമ’യെന്ന മാപ്പിള പാട്ടിന്റെപതിനെട്ടാം വാര്‍ഷികാഘോഷങ്ങളുടെഭാഗമായി ക്യുമേറ്റ്സ് സംഘടിപ്പിക്കുന്ന ‘മ്യൂസിക്കല്‍ നൈറ്റ് -2023’ ന്റെ പോസ്റ്റര്‍ പ്രകാശനം ചെയ്തു. ഖത്തര്‍ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് കൌണ്‍സില്‍ ഹാളില്‍ ജൂണ്‍ 16 നു വൈകീട്ട് 5.30 നാണ് പരിപാടി നടക്കുക.
ദോഹ ജദീദിലുള്ള ബി2ബി കോര്‍പ്പറേറ്റ് ഓഫീസില്‍ നടന്ന ചടങ്ങില്‍ സിറാജ് പയ്യോളി ബി2ബി മാനേജിങ്ങ് ഡയറക്ടര്‍ സുബൈര്‍ മുല്ലോളിക്ക് നല്‍കി പ്രകാശനം നിര്‍വഹിച്ചു.. ഇശല്‍മാല മാപ്പിള കലാ സാഹിത്യ വേദി ജനറല്‍ സിക്രട്ടറി സുബൈര്‍ വെള്ളിയോട് , ഖത്തറിലെ പ്രമുഖ ഗായകരായ റിയാസ് കരിയാട്, ഹംദാൻ ഹംസ തുടങ്ങിയവര്‍ പങ്കെടുത്തു
.താജുദ്ധീൻ വടകര , ആബിദ് കണ്ണൂര്‍ , ബെൻസീറ, റഫീഖ് വടകര, റിയാസ് കരിയാട് , ഹംദാൻ, മൈഥിലി ഷേണായ്, വൈഷ്ണവി സുരേഷ് തുടങ്ങിയ ഗായകര്‍ക്കൊപ്പം ഖത്തറിലെ കലാകാരൻമാര്‍ അണിനിരക്കുന്ന നൃത്തപരിപാടികളും അരങ്ങേറും.

ഷഫീക് അറക്കല്‍

Previous articleKL-14 മുനിസിപ്പല്‍ ഫിയസ്റ്റ “സ്നേഹ സംഗമം ‘
Next articleAIC പൊതുയോഗവും എംവി ഗോവിന്ദൻ മാസ്റ്റർക്ക് സ്വീകരണവും സംഘടിപ്പിച്ചു

Leave a Reply